G Vivekanandan
Actors
|
Year of First Movie | 1951 |
Year of Last Movie | 1951 |
Movies Acted In | 1 |
Released Movies | 0 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | |
Favorite Producer | KMK Menon |
Number of Years in the Field | 1 |
നോവൽരംഗത്തു കൂടുതൽ പ്രശസ്തിനേടിയ പുതിയ തലമുറയിലെ എണ്ണപ്പെട്ട കഥാകൃത്തും നോവലിസ്റ്റുമാണു് ശ്രീ. വിവേകാനന്ദൻ. തിരുവനന്തപുരം ജില്ലയിൽ കോളിയൂർ എന്ന സ്ഥലത്തു് 1921 ജൂൺ 30-നു് ജനിച്ചു. പിതാവു് ഗോവിന്ദൻ. മാതാവു് ലക്ഷ്മി. ബി.ഏ. ബിരുദം നേടിയ ശ്രീ. വിവേകാനന്ദൻ നോവൽ, നാടകം, കഥാസമാഹാരം വിഭാഗങ്ങളിലായി നിരവധി കൃതികളുടെ കർത്താവാണു്. കൂടാതെ വാരിക, മാസികകളിലായി അനേകം ചെറുകഥകളുമെഴുതിയിട്ടുണ്ടു്. കേരളസർക്കാർ കൾച്ചറൽ ഡവലപ്പ്മെന്റ് ആഫീസറായി ജോലി നോക്കിയിട്ടുണ്ടു്. തിരുവനന്തപുരം റേഡിയോനിലയത്തിലും ജോലി നോക്കിയിട്ടുണ്ടു്. ശ്രീമതി ലളിതയാണു് ഭാര്യ. ഈ ദമ്പതികൾക്ക് രണ്ടു് ആൺമക്കളുണ്ടു്. മലയാളത്തിലെ ആദ്യത്തെ ഓർവോ കളർചിത്രമായ കള്ളിച്ചെല്ലമ്മയ്ക്കു കഥയും സംഭാഷണവും രചിച്ചതു് ശ്രീ വിവേകാനന്ദനാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Thyagaseema |
1951 U |
KMK Menon |
Uncategorized |
Available Web Series : 0
Available Short Movies : 0